Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി കെട്ടി പൂർണമായും തീരം സംരക്ഷിക്കുക - ഡിവൈഎഫ്ഐ മേഖലാ സമ്മേളനം


ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി കെട്ടി പൂർണമായും തീരം സംരക്ഷിക്കുക - ഡിവൈഎഫ്ഐ മേഖലാ സമ്മേളനം 

പൊന്നാനി നിയോജക മണ്ഡലത്തിൽ കടൽത്തീരത്ത് ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി കെട്ടി തീരം പൂർണമായും സംരക്ഷിക്കണമെന്ന് ഡിവൈഎഫ്ഐ വെളിയങ്കോട് മേഖലാ സമ്മേളനം അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെളിയങ്കോട് സഖാവ് പുഷ്‌പൻ നഗറിൽ ഡിവൈഎഫ്ഐ വെളിയങ്കോട് മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്‌തു. മേഖലാ പ്രസിഡന്റ് എൻ.കെ. നൗഫീഖ് പതാക ഉയർത്തി. സെക്രട്ടറി വി.എം. റാഫി പ്രവർത്തന റിപ്പോർട്ടും താഹിർ തണ്ണിത്തുറക്കൽ രക്തസാക്ഷി പ്രമേയവും ലിൻസി അനുശോചന പ്രമേയവും ബ്ലോക്ക്‌ സെക്രട്ടറി കെ.പി. സുകേഷ് രാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ബിൻസി ഭാസ്‌കർ, ബ്ലോക്ക്‌ പ്രസിഡന്റ് സി.പി. അഭിലാഷ്, ഖജാൻജി തേജസ്‌, സനോജ് തുടങ്ങിയവർ പ്രസംഗിച്ചു. 19 അംഗ മേഖലാ കമ്മിറ്റിയും ഒൻപത് അംഗ സെക്രട്ടറിയേറ്റും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി എൻ.കെ. നൗഫീഖ് (പ്രസിഡന്റ്‌), ലിൻസി, ഷുക്കൂർ (വൈസ്‌ പ്രസിഡന്റ്), വി.എം. റാഫി (സെക്രട്ടറി), താഹിർ തണ്ണിത്തുറക്കൽ, ടി.ബി. അലി (ജോ. സെക്രട്ടറി), ഐ.പി. മഹ്‌റൂഫ് (ഖജാൻജി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments