പൊന്നാനി എം.ഇ.എസ് കോളേജിൽ 'പാസ് വേർഡ്' കരിയർ ഗൈഡൻസ് പരിശീലനം സംഘടിപ്പിച്ചു
പൊന്നാനി എം.ഇ.എസ് കോളേജ് മൈനോരിറ്റി സെല്ലും, കരിയർ ഗൈഡൻസ് സെല്ലും സർക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഭാവി പഠനത്തിന് മാർഗ്ഗ നിർദ്ദേശം നൽകുന്നതിനും, വ്യക്തിത്വ വികസനം രൂപപ്പെടുത്തുന്നതിനുമായാണ് പാസ് വേർഡ് എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസും , വ്യക്തിത്വ വികസന പരിശീലനവും നൽകിയത്. ജില്ല പഞ്ചായത്തംഗം എ.കെ സുബൈർഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ. എ സുബൈർ അധ്യക്ഷത വഹിച്ചു.
കരിയർ ഗൈഡൻസ് ക്ലാസിന് കരിയർ കൗൺസിലർ ജമാലുദ്ദീൻ മാളിക്കുന്ന്, വ്യക്തിത്വ വികസന പരിശീലന ക്ലാസിന് ഹിഷാം അരീക്കോടും നേതൃത്വം നൽകി. സി.സി. വൈ.എം പ്രിൻസിപ്പാൾ ശരത് ചന്ദ്ര ബാബു, സി.സി. എം. വൈ ഫാക്കൽറ്റി സി.പി റജീന, സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി എ. ജാഫർ,കരിയർ ഗൈഡൻസ് സെൽ കോർഡിനേറ്റർ സമീർ ഖാൻ എന്നിവർ സംസാരിച്ചു. വി.യു ശാമില സ്വാഗതവും, പി. മിൻഷിയ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments