ചെന്നൈയിൽ നിന്ന് പൊന്നാനിയിലെ മൂന്ന് പിടികിട്ടാപ്പുള്ളികൾ പിടിയിൽ
വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായി ഒളിവിൽ പോയ മൂന്ന് പേരെ പൊന്നാനി പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. പൊന്നാനി റൗബ ബാറിൽ ബിയർ ബോട്ടിൽ ഉപയോഗിച്ച് മാനേജരെയും ഉപഭോക്താവിനെയും ആക്രമിച്ച കേസിൽ പ്രതിയായ അത്തോണി പറമ്പിൽ അൻസാർ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും യുവതികളെയും ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ച കേസിലെ പ്രതിയായ പൊന്നാനി മുക്കാടി സ്വദേശി കുന്നത്ത് സൈനുദ്ദീൻ, കോടതി അക്രമണ കേസിൽ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒളിവിൽ പോയ പൊന്നാനി അഴീക്കൽ സ്വദേശി മസാൻ്റകത് ഷഫീഖ് എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.
റൗബ ബാർ ആക്രമണക്കേസിലെ പ്രതിയായ അൻസാർ, സംഭവം നടന്ന ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ ചെന്നൈയിലെ എഗ്മൂറിൽ നിന്നാണ് പോലീസ് പിടികൂടിയത്. മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അൻസാർ.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ലക്ഷദ്വീപ് സ്വദേശിനിയായ പെൺസുഹൃത്തിൻ്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു സൈനുദ്ദീൻ. എറണാകുളത്ത് ജോലി ചെയ്തിരുന്ന ഇയാൾ പോലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ചെന്നൈയിലേക്ക് കടന്നത്. നിരവധി യുവതികളെ വിവാഹ വാഗ്ദാനം നൽകി ദുരുപയോഗം ചെയ്തതായും അവരുടെ പേരിൽ സിം കാർഡുകൾ എടുത്ത് ഉപയോഗിച്ചതായും പോലീസ് അന്വേഷിച്ചുവരികയാണ്.
കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒളിവിൽ പോയ ഷഫീക്കിനെ ചെന്നൈയിൽ നിന്ന് തന്നെയാണ് പോലീസ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ അൻസാറിനെയും സൈനുദ്ദീനെയും റിമാൻഡ് ചെയ്തു. പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷ്റഫ് എസ്, എസ്ഐ ബിബിൻ സി.വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്ഐ വിനോദ് ടി.എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്.എ, നൗഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments