Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രവർത്തനം മികവിന്റെ പൊൻതൂവൽ - സബ് കളക്ടർ


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രവർത്തനം മികവിന്റെ പൊൻതൂവൽ - സബ് കളക്ടർ


വികസന പ്രവർത്തനങ്ങളോടപ്പം സാമൂഹ്യ ക്ഷേമ പരിപാടികളും , ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചും വെളിയങ്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹവും , മികവുറ്റതുമാണന്ന് തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര ഐ. എ എസ് . അഭിപ്രായപെട്ടു. വെളിയംകോട് ഗ്രാമപഞ്ചായത്ത് പൊൻതൂവൽ 2025 എന്ന പേരിൽ എസ് എസ് എൽ സി , പ്ലസ് ടു , എൽ എസ് എസ് , യു എസ് എസ് , തുടങ്ങി പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും , ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ സംഗമവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . ഡോ: ബാബു ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി . ചടങ്ങിൽ വെച്ച് സബ് കളക്ടർ സ്പെയിനിലെ ബാഴ്സലോണ EASA ൽ നിന്നും പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ ആദ്യ മലയാളിയായ ആദിൽ സുബിയേയും, അണ്ടർ 19 കേരള ഫുട്ബോൾ ടീമിലേക്ക് ഗോൾ കീപ്പറായി സെലക്ഷൻ ലഭിച്ച ഫയാദ് ഫിറോസിനേയും ഉപഹാരം നല്കി ആദരിക്കുകയും , ഹരിത കർമ്മ സേനക്ക് ട്രോളി വിതരണവും നടത്തി . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ്,ഗ്രാമ പഞ്ചായത്ത് അംഗം ഹുസ്സൈൻ പാടത്തകായിൽ , വി.ഇ.ഒ . പ്രസീത , പഞ്ചായത്ത് അക്കൗണ്ടൻ്റ് ഷമീർ കൊറ്റങ്ങോടൻ , ആസൂത്രണ സമിതി അംഗങ്ങളായ കെ.എം.
അനന്തകൃഷ്ണൻ , ടി.ബി ഷബീർ , വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷാജി കാളിയത്തേൽ , കെ. രാമകൃഷണൻ , രുദ്രൻ വാരിയത്ത് തുടങ്ങിയവർ സംസാരിച്ചു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments