പൊന്നാനിയിൽ ലഹരി ആവശ്യപ്പെട്ട് യുവാക്കളെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ
പൊന്നാനി: ലഹരി ആവശ്യപ്പെട്ട് വഴിയാത്രക്കാരായ യുവാക്കളെ മർദിച്ച കേസിൽ രണ്ട് പേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നഗരം കിഴക്കയിൽ അനസ് (23), അമ്പലത്ത് വീട്ടിൽ സാബിർ (25) എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കിലെത്തിയ പ്രതികൾ പൊന്നാനിയിൽ വെച്ച് യുവാക്കളെ തടഞ്ഞുനിർത്തി കഞ്ചാവ് ആവശ്യപ്പെടുകയും, ഇത് നൽകാത്തതിനെ തുടർന്ന് ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ യുവാക്കൾ ചികിത്സ തേടി.
പ്രതികളായ അനസിനും സാബിറിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് അറിയിച്ചു. പോത്തനൂർ കള്ള് ഷാപ്പ് പരിസരത്ത് യുവാവിനെ ആക്രമിച്ച കേസിൽ അനസ് പ്രതിയാണ്. സാബിറിനെതിരെ എറണാകുളം ജില്ലയിൽ ലഹരിക്കടത്ത് കേസും നിലവിലുണ്ട്.
പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷ്റഫ് എസ്, എസ്ഐ ബിബിൻ സി വി എന്നിവരുടെ നേതൃത്വത്തിൽ സിപിഒ മാരായ ഹരിപ്രസാദ്, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments