ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ നബിദിനം ആഘോഷിച്ചു
ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ നബിദിനാഘോഷപരിപാടികൾ രണ്ട്ദിവസ ങ്ങളിലായി നടന്നു.20/9/25 രാവിലെ 10 മണിക്ക് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ അൽ അറഫ ഇസ്ലാമിക് ട്രസ്റ്റ് ചെയർമാൻ യൂസഫ് ബാഖവി പതാക ഉയർത്തി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നബിദിനാഘോഷത്തിന് മാറ്റുകൂട്ടി. പ്രവാചകന്റെ ജീവിതം സമൂഹത്തിനു ഒരു മാതൃകയാണെന്നും അദ്ദേഹത്തിന്റെ തത്വങ്ങൾ പിന്തുടരുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പരിപാടി ഓർമിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലവർ ഷോ, ദഫ് മുട്ട്, നബിദിനഗാനങ്ങൾ, അറബിക് ഡാൻസ്, തുടങ്ങിയവ പരിപാടിക്ക് മിഴിവേകി. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സീറാ പാരായണത്തിൽ വിദ്യാർഥികളും, മാനേജ്മെന്റ് പ്രതിനിധികളും, ഉസ്താദ്മാരും രക്ഷിതാക്കളും പങ്കെടുത്തു. അക്കാദമിക് കൗൺസിൽ ചെയർമാൻ എം.എൻ മുസ്തഫ സാർ തിരുവസന്ത സ്നേഹ സന്ദേശം നൽകി. ഉച്ചക്ക് സ്നേഹവിരുന്ന് ഉണ്ടായിരുന്നു. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നൽകിയ നബിദിനാഘോഷം വളരെ വിജയകരമായി പര്യവസാനിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments