നടുവട്ടം ഉറൂസിന് പ്രൗഢ സമാപ്തി
പാരായണങ്ങളുടേയും പ്രാർഥനകളുടേയും നിറവിൽ നടുവട്ടം ഉറൂസ് സമാപിച്ചു. സദ്കർമങ്ങൾ കൊണ്ടു സുകൃതം ചെയ്തെത്തിയ വിശ്വാസികൾ ആത്മീയ വഴിയിൽ ഒത്തുചേർന്ന ശൈഖ് അഹ്‌മദ് അൽ ഖാദിരി ആണ്ടുനേർച്ച മഹല്ലു പെരുമകളിൽ വീണ്ടും മഹനീയ ചരിത്രമായി
ശനിയാഴ്ച നടുവട്ടം പിലാക്കൽ പള്ളി മഖാമിൽ നടന്ന സിയാറത്തിലും നന്മ കാമ്പസിൽ നടന്ന പ്രാർഥനാ സമ്മേളനത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.
ശൈഖ്അഹ്‌മദ് അൽഖാദിരിയുടെ ആത്മീയ സവിധത്തിൽ കക്കിടിപ്പുറം സ്വാലിഹ് മുസ്‌ലിയാരുടെ പ്രാർഥനയോടെയാാണ് ഉറൂസ് മുബാറകിന് ആരംഭം കുറിച്ചത്.
തുടർന്ന്, ഉറൂസ് നഗരിയിൽ എത്തിച്ചേർന്ന
വിശ്വാസി വൃന്ദത്തിന് ആത്മഹർഷമേകി മൗലിദ് ജൽസ , പ്രഭാഷണം, കൂട്ടുപ്രാർഥന എന്നിവ നടന്നു.
അബ്ദുൽ ഖാദിർ ഫൈസി ആനമങ്ങാട്,
സയ്യിദ് എസ് ഐ കെ തങ്ങൾ,
അബ്ദുൽ ബാരി സിദ്ദീഖി, ഹബീബുല്ല ബാഖവി, അനസ് ബുഖാരി, ഡോ. ഫസൽ റഹ്മാൻ, അബ്ദുൽ ജലീൽ അഹ്സനി, റശീദ് ബുഖാരി കുമ്മിണിപ്പറമ്പ്,
ഉവൈസ് ബുഖാരി, ഉസ്മാൻ അൽഹസനി, ശുഹൈബ് സഖാഫി,
കോഹിനൂർ മുഹമ്മദ്, വി പി അലി, വാരിയത്ത് മുഹമ്മദലി, ഏ വി
മൊയ്ദുണ്ണി , ഇബ്രാഹീം മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments