Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിവിധ പരിപാടികളോടെ പാലപ്പെട്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം


വിവിധ പരിപാടികളോടെ പാലപ്പെട്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 

പാലപ്പെട്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള നവരാത്രി മഹോത്സവം ഈ വർഷവും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച (1201 കന്നി 6) മുതൽ 2025 ഒക്ടോബർ 01 ബുധനാഴ്ച (1201 കന്നി 15) വരെ നീണ്ടുനിൽക്കുന്ന മഹോത്സവത്തിൽ നിരവധി കലാപരിപാടികൾ അരങ്ങേറും


സെപ്റ്റംബർ 22-ന് കുമാരി കാർത്തിക ഷിജിത്ത് പ്രാർത്ഥന നടത്തും. ആർട്ടിസ്റ്റ് ഗിരീശൻ ഭട്ടയരിപ്പാട് ദീപപ്രജ്ജ്വലനം നടത്തി ആഘോഷങ്ങൾക്ക് തുടക്കമിടും. തുടർന്ന് ഗായത്രി രതീഷ് അവതരിപ്പിക്കുന്ന ഭരതനാട്യം, നിവം നൃത്ത കലാക്ഷേത്ര പെരിയമ്പലം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, രാജഗോപാൽ (മൂക്കുതല) അവതരിപ്പിക്കുന്ന 'ഭാരതവും ആത്മീയതയും' എന്ന പ്രഭാഷണം, സ്നിഗ്ധ സുകേഷ് അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ് എന്നിവ ഉണ്ടായിരിക്കും.


ആഘോഷങ്ങളുടെ ഭാഗമായി ദിവസവും വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

സെപ്റ്റംബർ 23 ചൊവ്വ: സ്വരരാഗം നൃത്ത കലാക്ഷേത്ര പൊന്നാനി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, വൈഗ സജീവൻ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, ആര്യയുടെ കുച്ചിപ്പുടി എന്നിവയാണ് പ്രധാന പരിപാടികൾ.

സെപ്റ്റംബർ 24 ബുധൻ: പാർത്ഥസാരഥി ബാലഗോകുലം തെക്കൻതിയ്യം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.

സെപ്റ്റംബർ 25 വ്യാഴം: യുവചേതന നൃത്ത വിദ്യാലയം നരണിപ്പുഴയുടെ ഡാൻസ് പ്രോഗ്രാം, ശിവശക്തി പട്ടാളേശ്വരം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി.

സെപ്റ്റംബർ 26 വെള്ളി: ആത്മിക തങ്ങൾപ്പടി അവതരിപ്പിക്കുന്ന ക്ലാസ്സിക്കൽ ഡാൻസ്, വിവിധ നൃത്ത ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കൈകൊട്ടിക്കളി, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയവ ഉണ്ടായിരിക്കും.

സെപ്റ്റംബർ 27 ശനി: നാട്യകലാക്ഷേത്ര വന്നേരിയുടെ സംഘനൃത്തം, ആഗ്ന പരമേശ്വരൻ കാട്ടുമാടം അവതരിപ്പിക്കുന്ന കേരള നടനം, വയലിൻ കച്ചേരി, കൈകൊട്ടിക്കളി, തിരുവാതിരക്കളി തുടങ്ങിയവ നടക്കും.

സെപ്റ്റംബർ 28 ഞായർ: ശിവശക്തി നൃത്തവിദ്യാലയം പൊന്നാനി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, ഉദയ കലാസമിതി കോക്കൂർ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ആരാധ്യ മുകുന്ദൻ കൊഴപ്പടം അവതരിപ്പിക്കുന്ന ഭരതനാട്യം (ഹനുമാൻ വർണ്ണം), ISA JOBS സ്വാമിപ്പടിക്ക് വേണ്ടി അരുൺ ഉല്ലാസ് സംവിധാനം നിർവഹിക്കുന്ന 'മഴചിറകുകൾ' എന്ന നാടകം എന്നിവ ഉണ്ടായിരിക്കും.

സെപ്റ്റംബർ 29 തിങ്കൾ: ശ്രീ മാനസ നൃത്ത കലാമന്ദിരം നാക്കോലയുടെ നൃത്തനൃത്യങ്ങൾ, ശ്രീഭദ്ര നാക്കോലയുടെ തിരുവാതിരക്കളി, ഹീനിയുടെ സെമി ക്ലാസിക്കൽ ഡാൻസ്.

സെപ്റ്റംബർ 30 ചൊവ്വ: ലക്ഷ്യ പെരിയമ്പലം, ടീം രൗദ്രം കണ്ടുബസാർ എന്നിവർ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, വേദ പയ്യപ്പാട്ട് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്.

ഒക്ടോബർ 1 ബുധൻ: ശ്രീ വ്യാസ ബാലഗോകുലം പാലപ്പെട്ടി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.
വിജയദശമി ചടങ്ങുകൾ
ഒക്ടോബർ 2 വ്യാഴാഴ്ച ക്ഷേത്ര ഊരാളൻ പാലപ്പെട്ടി രാജന്റെ സാന്നിധ്യത്തിൽ, ക്ഷേത്ര മേൽശാന്തി ചൌക്കാർ മഠം വിനോദ് നാരായണൻ എമ്പ്രാന്തിരിയുടെ മുഖ്യ കാർമികത്വത്തിൽ

എഴുത്തിനിരുത്തൽ, പുസ്തകപൂജ എന്നീ ചടങ്ങുകൾ നടക്കുന്നതാണ്. ഈ ദിവസം ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ട് ഉണ്ടായിരിക്കും. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ഓഫീസുമായി ബന്ധപ്പെട്ട് ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 8078 82 71 60 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments