സാഹിത്യ സമിതിയുടെ പ്രഥമ ബാലാമണിയമ്മ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന് സമർപ്പിച്ചു

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ പ്രഥമ ബാലാമണിയമ്മ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമർപ്പിച്ചു.

സാഹിത്യ സമിതി പ്രസിഡണ്ട് ഉമ്മർ അറക്കൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ മുഖ്യാതിഥിയായി. സാഹിത്യകാരനും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ. വി മോഹൻ കുമാർ മുഖ്യപ്രഭാഷണം നടത്തി.മലയാള കവിതയിലെ സമഗ്ര സംഭാവനക്കാണ് 10001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം. പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ,സാഹിത്യ സമിതി ജനറൽ കൺവീനർ കെ.ബി സുകുമാരൻ,സെക്രട്ടറി രാജേഷ് കടാമ്പുള്ളി,ട്രഷറർ ഷാജൻ വാഴപ്പിള്ളി,
കെ. സക്കറിയ, കുഞ്ഞുമുഹമ്മദ് ഹാജി, പി. ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'