നാക്കോലയിൽ ബൈക്ക് യാത്രികനെ ഇടിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്തി
പെരുമ്പടപ്പ്: കഴിഞ്ഞ ഒമ്പതാം തീയതി നാക്കോലയിലെ ഫാമിലി ഡെന്റൽ ക്ലിനിക്കിന് മുന്നിൽ ബൈക്ക് യാത്രികനെ ഇടിച്ച് നിർത്താതെ പോയ ചുവപ്പ് ടാറ്റ ഇൻഡിക്ക കാർ പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘമാണ് വാഹനം കണ്ടെത്തിയത്.
പുറങ്ങ് പുളിക്കകടവ് സ്വദേശിയാണ് ഈ വാഹനം ഉപയോഗിച്ചിരുന്നത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, വാഹനം ഉപയോഗിച്ച വ്യക്തി നിലവിൽ വിദേശത്തായതിനാൽ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ മാസം ഒമ്പതാം തീയതി രാവിലെ ആറ് മണിക്കാണ് നാക്കോലയിൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചത്. അപകടമുണ്ടായ ശേഷം അമിതവേഗതയിൽ കാർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. അപകടത്തിൽ വെളിയംകോട് സ്വദേശി ദിനേശ് കുമാറിനെ പരിക്കേറ്റിരുന്നു.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നെങ്കിലും, കൂടുതൽ വിവരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് പെരുമ്പടപ്പ് സി.ഐ സി.വി. ബിജുവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.
സി.പി.ഒമാരായ വിഷ്ണുനാരായണൻ, ഗിരീഷ് ബി., സുജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments