Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ്-ചെറുവല്ലൂർ റോഡിന്റെ ശോച്യാവസ്ഥ മെമ്പറുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു


പെരുമ്പടപ്പ്-ചെറുവല്ലൂർ റോഡിന്റെ ശോച്യാവസ്ഥ മെമ്പറുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു


പെരുമ്പടപ്പ്: പെരുമ്പടപ്പ് മുതൽ ചെറുവല്ലൂർ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ അഷ്റഫിന്റെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധം പോലീസ് ഇടപെട്ട് നീക്കി. ഉപരോധത്തിൽ പങ്കെടുത്ത അഷ്റഫ് ഉൾപ്പെടെയുള്ള നേതാക്കളെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.

ഉപരോധത്തിൽ വി. അഷ്റഫ്, റാസിൽ കെ.പി, ദിൻഷാദ്, കുഞ്ഞിമോൻ പോരാടൻ, കെ.ടി റസാഖ്, വത്സൻ, സജയൻ, ജലീൽ ചിറ്റോത്തയിൽ, വി.ആർ മുഹമ്മദ്, അനസ് മാസ്റ്റർ, മൊയ്തു, സാഗിർ നക്കോലികൾ, സുബി, യൂസഫ്, വിജിത, ഷഹിൻബൻ, ജഹാഗീർ എന്നിവർ പങ്കെടുത്തു.

റോഡിന്റെ ശോചനീയാവസ്ഥ കാരണം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്ന് സമരക്കാർ ആരോപിച്ചു.
റോഡിന്റെ അറ്റകുറ്റപ്പണികൾ എത്രയും വേഗം ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments