പ്രവാചകൻ നീതിയുടെ ഉത്തമ മാതൃക: എം. ഉമൈമത്ത് ടീച്ചർ
മാറഞ്ചേരി: പ്രവാചകൻ മുഹമ്മദ് നബി നീതിയുടെയും കാരുണ്യത്തിൻ്റെയും ഉത്തമ മാതൃകയാണെന്നും അത് പിൻപറ്റാൻ നാം തയ്യാറാകണമെന്നും പൊന്നാനി ഐ.എസ്.എസ് സ്കൂൾ അധ്യാപികയും ജമാഅത്തെ ഇസ്ലാമി പൊന്നാനി വനിതാ വിഭാഗം കൺവീനറുമായ എം.ഉമൈമത്ത് ടീച്ചർ പറഞ്ഞു. നബിയുടെ കാരുണ്യത്തിൻ്റെ ചിറക് എല്ലാ മനുഷ്യർക്കും ഭൂമിയിലെ എല്ലാ ജീവിജാലകങ്ങൾക്കും വേണ്ടി താഴ്ത്തിക്കൊടുത്ത മഹാനാണെന്നും ടീച്ചർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മുക്കാല വനിതാ ഘടകം തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. എം.എ. സീനത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു. പി. അബ്ദുസ്സമദ്, എ. അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. നാസിമത്ത് ജുവൈരിയ സിദ്ധീഖ് സ്വാഗതവും സെക്രട്ടറി ആമിന കുട്ടി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments