കാഞ്ഞിരമുക്കിൽ കുടുംബ നാഥൻ തൂങ്ങി മരിച്ച നിലയിൽ നെറ്റിയിൽ വെടിയേറ്റ നിലയിലും കാണപ്പെട്ടു
കാഞ്ഞിരമുക്ക് സ്വദേശിയായ ഒരു വയോധികനെ വീടിനുള്ളിൽ തലയിൽ വെടിയേറ്റ നിലയിലും തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കാഞ്ഞിരമുക്ക് കക്കാടത്ത് വീട്ടിൽ ശിവദാസൻ (66) ആണ് മരിച്ചത്.
രാവിലെ അയൽവാസികളാണ് ശിവദാസനെ മരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന് പെരുമ്പടപ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തൂങ്ങിയ സ്ഥലത്തിന് സമീപത്തുനിന്ന് വെടിയുതിർക്കാൻ ഉപയോഗിച്ച എയർ ഗൺ പോലീസ് കണ്ടെത്തി.
എയർ ഗൺ ഉപയോഗിച്ച് സ്വയം വെടിവച്ച ശേഷം തൂങ്ങിമരിച്ചതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിനും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും ശേഷമേ വ്യക്തമാകൂ. ശിവദാസൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭാര്യ: ഗീത. മക്കൾ: ദിവ്യ, വിജിത, രജേഷ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments