ആഘോഷങ്ങൾ സൗഹൃദം പങ്ക് വെക്കാനുള്ളതാക്കണം. ഡോ. പി.എം. മനോജ് എബ്രാന്തിരി
ആഘോഷ വേളകൾ സൗഹൃദങ്ങൾ പങ്ക് വെക്കാനുള്ള വേദികളായി മാറണമെന്ന് ശബരിമല മാളികപ്പുറം മുൻ മേൽ ശാന്തി ഡോ. പി.എം.മനോജ് എബ്രാന്തിരി പറഞ്ഞു. വെറുപ്പും വിദ്വേഷവും വളർന്ന് വരുന്ന ഈ കാലഘട്ടത്തിൽ മുൻകാലങ്ങളിലുണ്ടായിരുന്ന സ്നേഹവും പങ്ക് വെപ്പും തിരിച്ച് പിടിക്കാൻ നാം തയ്യാറാകണം. എല്ലാ മതങ്ങളുടെയും ആഘോഷങ്ങളിൽ എല്ലാ വിഭാഗങ്ങളും പങ്കാളികളാകുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദം പുതുക്കാം ഒന്നിച്ചിരിക്കാം എന്ന തലക്കെട്ടിൽ മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സംഗമം ഉദ്ലാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ. മുബാറക് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മൂക്കുതല മാർത്തോമ ചർച്ചിലെ റവറൻ്റ് സുനു ബേബി കോശി, ജമാഅത്തെ ഇസ് ലാമി ജില്ലാ സമിതി അംഗം സലിം മമ്പാട്, പ്രൊഫ. ചന്ദ്രാഹസൻ,അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു. കവി രുദ്രൻ വാരിയത്ത് ലഹരിക്കെതിരെയുള്ള ജനകീയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് സ്വാഗതവും ഏ.ടി. അലി നന്ദിയും പറഞ്ഞു. തണൽ വെൽഫയർ സൊസൈറ്റിയും ജമാഅത്തെ ഇസ്‌ലാമി മുക്കാലഘടകവും സംയുക്ത മായമാണ് സംഗമം സംഘടിപ്പിച്ചത്. തണൽ അംഗങ്ങൾ വിവിധങ്ങങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments