വെളിയങ്കോട് വയോധികനെ ആക്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ
വെളിയങ്കോട് അങ്ങാടിയിൽ വെച്ച് മദ്യലഹരിയിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വയോധികനെ ആക്രമിച്ച് പല്ല് തെറിപ്പിച്ച സംഭവത്തിൽ അക്രമ ലഹരി കേസ് പ്രതിയായ വെളിയങ്കോട് മാട്ടുമ്മൽ സ്വദേശി അയിനിക്കൽ കുടു ഷമീർ എന്ന ബേജാർ ഷമീറിനെ (32 വയസ്സ്) യാണ് വെളിയങ്കോട് ലോഡ്ജിൽ നിന്ന് പൊന്നാനി ഇൻസ്പെക്ടർ അഷറഫ് എസ്,എസ്ഐ ബിബിൻ സി,ജൂനിയർ എസ്ഐ നിതിൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ ,പ്രശാന്ത് കുമാർ എസ്,വിപിൻ രാജ് സിവിൽ പോലീസ് ഓഫീസർ കൃപേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അക്രമ കേസുകളിൽ പ്രതിയായ കുടു ഷമീറിനെ ബഹു ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം 6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയിരുന്നു.വിലക്ക് കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും വെളിയങ്കോട് എത്തി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments