കോൾ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.ഡി.എ) യോഗം ചേർന്നു; പൊന്നാനിക്ക് 8 കോടിയുടെ പദ്ധതികൾ അനുവദിച്ചു
കോൾ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.ഡി.എ.) യോഗം ഇന്ന് നിയമസഭാ സമുച്ചയത്തിൽ ചേർന്നു. ചെയർമാനും ബഹു. റവന്യു വകുപ്പ് മന്ത്രിയുമായ ശ്രീ. കെ. രാജന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ഈ വർഷം അടിയന്തിരമായി പൂർത്തിയാക്കേണ്ട പ്രവൃത്തികളെ സംബന്ധിച്ച് യോഗത്തിൽ ധാരണയായി. ഇതിന്റെ ഭാഗമായി പൊന്നാനി നിയോജക മണ്ഡലത്തിൽ 8 കോടി രൂപയുടെ പ്രവൃത്തികൾ അനുവദിക്കാൻ തീരുമാനിച്ചു. കോൾ മേഖലയുടെ വികസനത്തിനായി അനുവദിച്ച പദ്ധതികൾ എത്രയും പെട്ടെന്ന് ആരംഭിക്കും.
കൂടാതെ, കോൾ മേഖലയിലെ വിവിധ പ്രവൃത്തികൾക്ക് വേണ്ടി ഈ വർഷത്തെ എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും 37.50 ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കോൾ നിലങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ് കെ.ഡി.എ. ലക്ഷ്യമിടുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments