വെളിയങ്കോട് പാടത്തകായിൽ സ്വാലിഹ് മൗലാ 54-ാമത് ആണ്ടുനേർച്ച തുടങ്ങി
പ്രമുഖ പണ്ഡിതനും സൂഫിയുമായ വെളിയങ്കോട് പാടത്തകായിൽ സ്വാലിഹ് മൗലാ 54-ാമത് ആണ്ടുനേർച്ച തുടങ്ങി. ഞായറാഴ്‌ച മൗലായുടെ മകനും മുത്തവല്ലിയുമായ പാടത്തകായിൽ ഹമീദ് ഹാജി കൊടി ഉയർത്തിയതോടെയാണ് ആണ്ടുനേർച്ചയ്ക്ക് തുടക്കമായത്. തുടർന്ന് സമൂഹ സിയാറത്തും കൂട്ടപ്രാർഥനയും ദിക്ർ, സ്വലാത്ത് സദസ്സും നടന്നു. സമസ്‌ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്‌ദുല്ല മുസ്‌ലിയാർ, ഇസ്‌മായിൽ സഖാഫി തോട്ടുമുക്കം, സുലൈമാൻ അൻവരി കൂരപ്പടന്ന, ബേപ്പൂർ ഖാസി പി.ടി. മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ പണ്ഡിതന്മാർ വിവിധ സെഷനുകളിൽ ആത്മീയ പ്രഭാഷണം നടത്തി. കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും നിരവധിപേരാണ് ആണ്ടുനേർച്ചയിൽ പങ്കെടുക്കാനായി വെളിയങ്കോട് പാടത്തകായിൽ പള്ളിയിൽ എത്തിയിരിക്കുന്നത്. ഞായറാഴ്‌ച രാത്രിയിൽ ആണ്ടു റാത്തീബ് നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments