‘മന്ദസ്മിതം 2.0’പെരുമ്പടപ്പ് ബ്ലോക്കിൽ ആരംഭിച്ചു.
മലബാർ ഡെൻ്റൽ കോളേജിൻ്റെ ഗ്രാമം ദത്തെടുക്കൽ പദ്ധതിയായ മന്ദസ്മിതം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ വിജയകരമായി പൂർത്തിയാക്കിയ ഈ പദ്ധതി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ചടങ്ങിൽ പൊന്നാനി എംഎൽഎ നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ പ്രദീപ് കുമാർ സി സ്വാഗതം പറഞ്ഞു. മുഖ്യാതിഥി മലബാർ അക്കാദമിക് സിറ്റി ചെയർമാൻ ഡോ സി പി അലി ബാവ ഹാജിയും അധ്യക്ഷ പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ ഈ സീ സിന്ധുവും നിർവ്വഹിച്ചു . പ്രോജക്ട് കോർഡിനേറ്റർ ഡോ അബ്ദുൽ സഹീർ പദ്ധതി വിശദീകരണം നൽകി. അംഗനവടി കേന്ദ്രീകരിച്ചുള്ള ക്യാമ്പുകളുടെ ലോഗോ പ്രകാശനവും നടന്നു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കളറ്റൽ, ബ്ലോക്ക് സെക്രട്ടറി വർഗീസ്, ബ്ലോക്ക് മെമ്പർ അജയൻ ,ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി കൗൺസിലർ സായിദ് പുഴക്കര എന്നിവർ ആശംസയും ഡെന്റൽ കോളേജ് അസോസിയേറ്റ് ഡീൻ ഡോ ഫാത്തിമത് സാഹ്‌റ നന്ദി പ്രകാശനവും നടത്തി . അങ്കണവാടി പ്രവർത്തകർക്കുള്ള ബോധവത്കരണ ക്ലാസും പരിശീലനവും ഡോ ദിവ്യ നൽകി. കേരള ഗവർമെൻ്റിൻ്റെ 2025 ഇൽ ‘ഗുഡ് പ്രാക്ടീസ് ഇൻ കമ്യൂണിറ്റി ഔട്ട്റീച് ’അംഗീകാരം ലഭിച്ച പദ്ധതിയാണ് മന്ദസ്മിതം.പൊതു സ്വകാര്യ പങ്കാളിത്തത്തിൽ ദന്തസംരക്ഷണത്തിന് ഗ്രാമം ദത്തെടുക്കൽ പ്രോഗ്രാമിന്റെ രാജ്യത്തെ ആദ്യ മാതൃക ആണ് മന്ദസ്മിതം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments