പഞ്ചായത്ത് തെരഞ്ഞെടുപ്പ്: മാറഞ്ചേരിയിൽ 17 വാർഡുകളിൽ വെൽഫയർ പാർട്ടി മത്സരിക്കും
മാറഞ്ചേരി: ഡിസംബറിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ വെൽഫെയർ പാർട്ടി 17 വാർഡുകളിൽ മത്സരിക്കാൻ പാർട്ടി പഞ്ചായത്ത് കൺവൻഷൻ തീരുമാനിച്ചു. മാറഞ്ചേരി പഞ്ചായത്തിലെ 1,2,3,6,7,8,9,10,11,12,13,14,15,17,18,21,22 വാർഡുകളിലാണ് പാർട്ടി മത്സരിക്കുന്നത്. ഇവിടെ ബൂത്ത് തല കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കാനും തീരുമാനിച്ചു.
ഗൈഡൻസ് സെൻ്ററിൽ നടന്ന പഞ്ചായത്ത് കൺവൻഷൻ എഫ് ഐ.ടി.യു സംസ്ഥാന സെക്രട്ടറി അഫ്സൽ നവാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ എ. മൻസൂർ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ടി.പി. നാസർ, എ.സൈനുദ്ധീൻ, കെ.പി. ഉമർ, നൗഷാദ് മാരാമുറ്റം, എം.എം. ഖദീജ, ജാസ്മിൻ വടമുക്ക് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി നാസർ മണമൽ സ്വാഗതവും ഹസൻ പനമ്പാട് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments