ഭവന പദ്ധതിയിൽ നിന്നും അർഹരായവരെ ഒഴിവാക്കി എന്ന് ആരോപിച്ച് വെളിയങ്കോട് പഞ്ചായത്ത് ഓഫീസ് സിപിഎം പ്രവർത്തകർ പൂട്ടിയിട്ടു.
പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് അർഹരായവരെ ഒഴിവാക്കിയെന്ന് ആരോപിച്ച് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് സിപിഎം പ്രവർത്തകർ പൂട്ടിയിട്ടു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണി മുതൽ 4 മണി വരെയാണ് പ്രസിഡണ്ട് അടക്കമുള്ള ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും അകത്തിട്ട് സിപിഎം പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് പൂട്ടിയത്.
പഞ്ചായത്ത് ബോർഡ് യോഗത്തിൽ അംഗീക കരാർ നടപടികൾക്കായി അയച്ച പട്ടികയിൽ ന പലരുടെയും പേര് ഒഴിവാക്കിയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സമരം. സ്ഥലത്തെത്തിയ പോലീസും സമരക്കാരും പഞ്ചായത്ത് സെക്രട്ടറിയും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് ലിസ്റ്റ് പുനഃ പരിശോധിക്കണമെന്ന് ഉറപ്പിൽ സമരക്കാർ വാതിൽ തുറന്നുകൊടുക്കുകയായിരുന്നു. സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗങ്ങളായ സുനിൽ കാരാട്ടേൽ, ആറ്റുണ്ണി തങ്ങൾ,ഹുസൈൻ പാടത്തകായിൽ, റിയാസ് പഴഞ്ഞി സുരേഷ് കാക്കനാത്ത് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments