ഓണാഘോഷം അതിരുവിട്ടു; വെളിയങ്കോട് എം.ടി.എം. കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്, ആറ് വാഹനങ്ങൾ പിടിച്ചെടുത്തു
ഓണാഘോഷത്തോടനുബന്ധിച്ച് അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിന് വെളിയങ്കോട് എം.ടി.എം. കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. സംഭവത്തിൽ ആറ് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
മനുഷ്യജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ പൊതു ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള വിദ്യാർത്ഥികളുടെ അപകടകരമായ ഡ്രൈവിങ്, സൈലൻസർ ഊരിവെച്ച് അമിത ശബ്ദത്തോടുകൂടിവാഹനം ഓടിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പെരുമ്പടപ്പ് സി.ഐ. സി. വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നടപടിയെടുത്തത്.
സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന ഓണാഘോഷങ്ങളിൽ നിയമം ലംഘിച്ചും മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചും ലൈസൻസില്ലാതെ വാഹനമോടിച്ചാലും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ലംഘിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനയും നടപടിയും സ്വീകരിക്കുമെന്ന് പെരുമ്പടപ്പ് പോലീസ് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments