ഒരുമ പാലപ്പെട്ടിയുടെ നാലുദിവസം നീണ്ടുനിന്ന സൗഹൃദ സംഗമം സമാപിച്ചു
നാട്ടുകാരുടെ ഒരുമ നാടിൻറെ നന്മയെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് പാലപ്പെട്ടിയില്‍ ഒരുമയും നന്മയും സമാധാനവും സുരക്ഷിതത്വവും സുഭിക്ഷതയും ക്ഷേമവും ഉറപ്പു വരുത്താന്‍ കക്ഷി രാഷ്ട്രീയ മത, ഭേദമില്ലാതെ പത്ത് വര്‍ഷമായി ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തന പ്രയാണം ആരംഭിച്ചിട്ട്
ഈ കാലമത്രയും നിങ്ങൾ തന്ന സപ്പോർട്ടിനും സഹായത്തിനും സഹകരത്തിനും നന്ദി നാട്ടിലെ കഷ്ടപ്പെടുന്ന ആളുകളുടെ കണ്ണീരൊപ്പാൻ രൂപീകൃതമായ ഒരുമ പലപെട്ടി എന്ന കൂട്ടായമ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത വിധം ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ജീവകാരുണ്യ രംഗത്തും സാമൂഹിക രംഗത്തും സാംസ്കാരിക രംഗത്തും കലാകായിക രംഗത്തും മുദ്ര പതിപ്പിച്ച മുന്നേറിക്കൊണ്ടിരിക്കുകയാണ്
പാലപ്പെട്ടിയുടെ വിവിധ പ്രദേശത്തുള്ള പ്രവാസികളുടെ അകമഴിഞ്ഞ സഹായവും സഹകരണമാണ് ഈ സംഘടനയുടെ മുതൽക്കൂട്ട് ഇനിയും പാലപ്പെട്ടി യിലുള്ള ഒരുപാട് പ്രവാസി സുഹൃത്തുക്കൾ ഈ സംഘടനയിലെ അംഗമാകേണ്ടതുണ്ട് വരും നാളുകളിൽ അവരെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപെടുത്തി പാലപ്പെട്ടിയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിധത്തിലുള്ള ഒരു സംഘടനയായി ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അറിയിക്കുന്നു. ഒരുപാട് പേര് പങ്കെടുത്ത സംഗമ ചർച്ചയിൽ നിരവധി നല്ല നല്ല അഭിപ്രായങ്ങളാണ് വന്നിട്ടുള്ളത് അതെല്ലാം എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്ത് ആ തീരുമാനം പ്രവര്‍ത്തകരെ അറിയിക്കുന്നതാണ്. ഒരുമ പ്രസിഡന്‍റ് ഹുസൈന്‍ ആലുങ്ങള്‍ അദ്ധ്യക്ഷനായ യോഗത്തില്‍ കബീർ മുഹമ്മദ് പ്രാർത്ഥന നടത്തി യോഗത്തില്‍ സെക്രട്ടറി കുഞിമുഹമ്മദ് VA സ്വാഗതം പറയുകയും KC ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം മഹല്ല് ഖത്തീബ് സയ്യിദ് ആറ്റകോയ തങ്ങള്‍ നിര്‍വഹിച്ചു ട്രഷറര്‍ മനാഫ് വെളുത്തപ്പന്‍റ നന്ദി പറഞ്ഞതോടെ യോഗം അവസാനിപ്പിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments