അമീബിക് മസ്തിഷ്ക ജ്വരം: പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി

അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്തു ശുദ്ധീകരിക്കുന്നതിനുള്ള പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനീഷ് മുസ്തഫ നിർവഹിച്ചു. പഞ്ചായത്ത് കിണർ ക്ലോറിനേറ്റ് ചെയ്താണ് ഉദ്ഘാടനം നടന്നത്.
സംസ്ഥാന സർക്കാർ, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിതകേരളം മിഷൻ, ആർദ്രം മിഷൻ, വിദ്യാകിരണം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് എല്ലാ കിണറുകളും ക്ലോറിനേറ്റ് ചെയ്യുവാൻ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പരിധിയിലെ മുഴുവൻ കിണറുകളും ജലസ്രോതസ്സുകളും ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, ഹരിതകർമ്മ സേന പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പയിനുകളും ലഘുലേഖകൾ വിതരണം ചെയ്ത് നടത്തും. പൊതുജനങ്ങളും, വിവിധ സ്ഥാപനങ്ങളും, സ്കൂളധികാരികളും, സർക്കാർ സ്ഥാപനങ്ങളും സ്വയം സന്നദ്ധമായി പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.
ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ നിസാർ പി, മെമ്പർ ശ്രീ അഷറഫ് വെള്ളൂരയിൽ, സെക്രട്ടറി ശ്രീ സാജൻ ജേക്കബ്, ഹരിതകേരളം മിഷൻ ആർ.പി കുൽസു ജമാൽ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ രൂപേഷ് ടി.കെ, ജൂനിയർ സൂപ്രണ്ട് ശ്രീ ടി ജമാലുദ്ദീൻ, മറ്റു ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'