പൊന്നാനിയുടെ സാംസ്കാരിക പെരുമ വിളിച്ചോതി പൊന്നാനി ഫെസ്റ്റ് ഒരുങ്ങുന്നു സ്വാഗത സംഘ രൂപീകരണ യോഗം നടന്നു
പൊന്നാനിയുടെ സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക- സാഹിത്യ ചരിത്രം മുഖമുദ്രയാക്കിയ 'പൊന്നാനി ഫെസ്റ്റ്' ഒരുങ്ങുന്നു. സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെയാണ് ഈ സാംസ്കാരിക ഉത്സവം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 27, 28, ഒക്ടോബർ 4 എന്നീ തീയതികളിലായി പൊന്നാനി, എരമംഗലം, ചങ്ങരംകുളം എന്നിവിടങ്ങളിൽ വച്ചാണ് പൊന്നാനി ഫെസ്റ്റ് നടക്കുക. പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഇ.കെ ഇമ്പിച്ചി ബാവ, കൊളാടി ഉണ്ണി, പി. ചിത്രൻ നമ്പൂതിരിപ്പാട് എന്നിവരുടെ സ്മരണ ഉൾച്ചേർത്ത് കൊണ്ടാണ് മൂന്ന് ഇടങ്ങളിലായി പരിപാടികൾ നടക്കുന്നത്. പരിപാടിയുടെ മുന്നോടിയായുള്ള പൊന്നാനിയിലെ സ്വാഗതസംഘ രൂപീകരണ യോഗം പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ചേർന്നു. യോഗം പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പൊന്നാനിയുടെ മതസൗഹാർദവും, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ ചരിത്ര പുനരാവിഷ്കാരവും ഇഴ ചേർത്ത നടത്തുന്ന പൊന്നാനി ഫെസ്റ്റ് പുതു തലമുറയെ കൂടി ആകർഷിക്കുന്ന തരത്തിൽ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 27ന് എരമംഗലത്ത് തുടങ്ങുന്ന പൊന്നാനി ഫെസ്റ്റ് റവന്യൂ മന്ത്രി കെ. രാജൻ, 28ന് പൊന്നാനിയിൽ നടക്കുന്ന ഫെസ്റ്റ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, ഒക്ടോബർ നാലിന് ചങ്ങരംകുളത്ത് നടക്കുന്ന ഫെസ്റ്റ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു എന്നിവർ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരികോത്സവത്തിന്റെ ഭാഗമായി പ്രഭാഷണങ്ങളും സെമിനാറുകളും വീഡിയോ പ്രദർശനങ്ങളും വിവിധങ്ങളായ കലാപരിപാടികളും പ്രാദേശിക ഉത്പന്നങ്ങളുടെ വിപണന മേളയും സംഘടിപ്പിക്കുന്നുണ്ട്.
പരിപാടിയുടെ സംഘാടകസമിതി രൂപീകരണവും ചടങ്ങിൽ നടന്നു. ചെയർമാനായി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കൺവീനറായി സി.പി. മുഹമ്മദ് കുഞ്ഞി, ട്രഷററായി പി.വി. അയ്യൂബ് എന്നിവരെ തെരഞ്ഞെടുത്തു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം യോഗത്തിൽ അധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, കാസിം കോയ തങ്ങൾ, മുൻ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments