നരണിപ്പുഴയുടെ തീരങ്ങളിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കുന്നു; ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു
വെളിയങ്കോട്: നരണിപ്പുഴയുടെ തീരങ്ങളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ വെളിയങ്കോട് പഞ്ചായത്ത് തീരുമാനിച്ചു. പുറത്തുനിന്നുള്ളവർ നദിയിൽ മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്ന് പുഴവെള്ളം മലിനമാകുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ ഈ നടപടി.
പദ്ധതിക്കായി 3.57 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് സോളാർ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. എരമംഗലം ഉൾപ്പെടെ മാലിന്യം തള്ളൽ കൂടുതലുള്ള നരണിപ്പുഴയുടെ തീരങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുക.
പൊന്നാനി കോളിലെ കൃഷിക്കും, വെളിയങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ കരപ്രദേശങ്ങളിലെ ശുദ്ധജല വിതരണത്തിനും നരണിപ്പുഴയിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. അതിനാൽ, പുഴ മലിനമാകുന്നത് ഈ പ്രദേശങ്ങളിലെ ജനങ്ങളെയും കാർഷിക മേഖലയെയും ദോഷകരമായി ബാധിച്ചിരുന്നു.
പാലക്കാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിലെ ഇലക്ട്രോണിക്സ് വിഭാഗമാണ് ഇതിനായുള്ള ടെൻഡർ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments