Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തിരുവസന്തം 1500 റബീഅ് കാമ്പയിൻ: എരമംഗലത്ത് പായസ വിതരണം നടന്നു


തിരുവസന്തം 1500 റബീഅ് കാമ്പയിൻ: എരമംഗലത്ത് പായസ വിതരണം നടന്നു 

തിരുവസന്തം 1500 റബീഅ് കാമ്പയിനിന്റെ ഭാഗമായിപുണ്യ റബീഇനെ വരവേറ്റു കൊണ്ട് 
മധുര പുലരി എന്ന ശീർഷകത്തിൽ എരമംഗലത്ത് പായസ വിതരണം നടത്തി.കേരളാ മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആണ് പായസ വിതരണം നടത്തിയത്.വിദ്യാർത്ഥികൾ ബഹു ജനങ്ങൾ യാത്രക്കാർ,ജോലിക്ക് പോകുന്നവർ തുടങ്ങി സമൂഹത്തിലെ നനാതുറയിൽ പെട്ട ആയിരത്തോളം പേർക്ക് പായസം വിതരണം ചെയ്തു 

റബീഅ് മാസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കുടാതെ റബീഅ് കാമ്പയിൻ്റെ ഭാഗമായി പ്രഭാത മൗലിദ്, ബുർദ മജ്‌ലിസ്, മദുഹു റസൂൽ പ്രഭാഷണം എന്നിവ നടന്നു വരുന്നു.


സിനാൻ, ജുനൈദ്, സ്വാലിഹ്, ജാസിം, അജ്മൽ അബ്ബാസ്, ഫാരിസ് മുസ്ലിയാർ, നിഷാം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സമൂഹത്തിൽ ഐക്യതിൻ്റെയും സാഹോദര്യ ത്തിൻ്റെയും പ്രവാചക സന്ദേശം പങ്ക് വെക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് സംഘാടകർ പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments