Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം; ദേശീയ പണിമുടക്ക് ആരംഭിച്ചു


കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം; ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാത്രി 12 മുതൽ ആരംഭിച്ചു. ഇന്ന് അർധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പണിമുടക്ക് കേരളത്തിൽ സമ്പൂർണ്ണമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങൾ ബലമായി തടയുകയില്ലെന്നും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ. പാൽ, പത്രം, ആംബുലൻസ് തുടങ്ങിയ അവശ്യസേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തമ്പാനൂരിൽ കടകംമ്പോളങ്ങൾ അടച്ചും കെഎസ്ആർടിസി സർവീസുകളിൽ നിന്ന് ജീവനക്കാർ വിട്ടു നിന്നുമാണ് പണിമുടക്ക് ആരംഭിച്ചത്. എം ജി, കേരള, കാലിക്കറ്റ് ,കണ്ണൂർ സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു. പൊതുമേഖല സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാർ ഡയസനണ് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ദേശീയ പണിമുടക്ക് ദിവസം പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവർത്തനവും കെഎസ്ആർടിസി പൂർണമായും സർവീസ് നടത്താനുള്ള സാധ്യത വിരളമാണ്.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയെ തള്ളി എൽഡിഎഫ് കൺവീനർ എത്തിയതോടെ കെഎസ്ആർടിസി സർവീസുകളെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. ഇതോടെ പൊതുഗതാഗതം താറുമാറാകും.സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് സിഐടിയു ആവശ്യപ്പെട്ടിട്ടുണ്ട്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments