മാറഞ്ചേരി പുറങ്ങിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാൾ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
മാറഞ്ചേരി പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തിന്റെ കിഴക്കുവശത്തുള്ള റോഡിന്റെ സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വാൾ കണ്ടെത്തി. ഇന്നലെ രാത്രി പ്രദേശവാസികളാണ് വാൾ ആദ്യം കണ്ടത്. തുടർന്ന് ഇവർ പെരുമ്പടപ്പ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പെരുമ്പടപ്പ് പോലീസ് സംഭവസ്ഥലം പരിശോധിച്ച് വാൾ കസ്റ്റഡിയിലെടുത്തു. വാൾ ഇവിടെ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments