കുണ്ടുക്കടവ്- ഗുരുവായൂർ സംസ്ഥാനപാതയിൽ ലോറി താഴ്ന്നു
കുണ്ടുക്കടവ്- ഗുരുവായൂർ സംസ്ഥാനപാതയിൽ മാറഞ്ചേരി മുക്കാലയിൽ ലോഡുമായി വന്ന ലോറി താഴ്ന്നു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച സ്ഥലം കോൺക്രീറ്റ് ചെയ്യുന്ന പണികൾ നടക്കുന്ന സ്ഥലത്താണ് ഇന്ന് രാവിലെ ലോറി താഴ്ന്നത്.
നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
രാവിലെ ഇതുവഴി വന്ന ലോഡുമായി വന്ന ലോറിയാണ് റോഡിലെ കുഴിയിലേക്ക് താഴ്ന്നുപോയത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാനായി കുഴിച്ച കുഴി വേണ്ടത്ര ബലപ്പെടുത്താതെ കോൺക്രീറ്റ് ചെയ്തതാണ് ലോറി താഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments