മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസറായി ശ്രീജ ടീച്ചർ ചുമതലയേറ്റു
പനമ്പാട് സ്വദേശിനി ശ്രീജ ടീച്ചർ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചുമതലയേറ്റു. നിലവിൽ പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു കെ. ശ്രീജ ടീച്ചർ.
പനമ്പാട് അവിണ്ടിത്തറ സ്വദേശിയും കാടഞ്ചേരി ഹൈസ്കൂൾ പ്രധാനാധ്യാപകനുമായ പ്രമോദ് മാസ്റ്ററുടെ ഭാര്യയാണ് ശ്രീജ ടീച്ചർ. ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിലും കാടഞ്ചേരി ഹൈസ്കൂളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആര്യ, ആർദ്ര, ആരതി എന്നിവരാണ് മക്കൾ.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments