പുത്തൻപള്ളിയിൽ വെളിയങ്കോട് സ്വദേശിയെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി
പുത്തൻപള്ളി കെ.എം.എം. ഹോസ്പിറ്റൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വെളിയങ്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. വെളിയങ്കോട് സ്വദേശി വലിയകത്ത് നൗഷാദ് ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ നാട്ടുകാരാണ് ഓട്ടോറിക്ഷയിൽ ഒരാളെ അവശനിലയിൽ കണ്ടത്. തുടർന്ന് പെരുമ്പടപ്പ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments