Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കുകവ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ്


വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ്

ചെറുകിട വ്യാപാര സ്ഥാപാനങ്ങൾ അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിൽ തൊഴിൽ നികുതിയും ലൈസൻസ് ഫീസും ക്രമാതീതമായി വർദ്ധിപ്പിച്ച്, വ്യാപാരികൾ ലൈസൻസ് എടുക്കാൻ പ്രയാസപ്പെടുന്നതിനിടയിൽ ഹരിത കർമ്മ സേനയുടെ പേരിൽ വേസ്റ്റ് ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്നും നിർബന്ധിത ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് എക്സിക്യുട്ടീവ് യോഗം അഭിപ്രായപ്പെട്ടു.. വേസ്റ്റ് ഇല്ലാത്ത സ്ഥാപനങ്ങളും ഹരിത കർമ്മ സേനക്ക് മാസം 100 രൂപ വച്ച് നോക്ക് കൂലി നൽകണം എന്ന നടപടി നീതീകരിക്കാനാവില്ല. 600 രൂപ തൊഴിൽ നികുതി അടച്ചിരുന്ന ചെറുകിട വ്യാപാരിയിൽ നിന്ന് 1200 രൂപയാണ് കുറഞ്ഞ തൊഴിൽ നികുതിയായ് ഇപ്പോൾ വാങ്ങുന്നത് 200 രൂപ ലൈസൻസ് ഫീസ് അടച്ചിരുന്നത് 500 രൂപയാക്കി ഉയർത്തി ഇതിന് പുറമെയാണ് ഹരിത കർമ്മ സേനയുടെ പേരിലുള്ള നിർബന്ധിത പിരിവ് .ബ്യൂട്ടി പാർലറുകൾ, സലൂണുകൾ ചിക്കൻ മീറ്റ് സ്റ്റാളുകൾ, ഹോട്ടലുകൾ ഇവിടെ വരുന്ന വേസ്റ്ററുകൾ സർക്കാർ അംഗീകൃത ഏജൻസികൾക്ക് ഫീസ് നൽകി നൽകുന്ന വ്യാപാരികളിൽ നിന്നും ഹരിത കർമ്മ സേനയുടെ പേരിൽ വീണ്ടും പണമടപ്പിക്കുന്ന നടപടി നീതീകരിക്കാനാവില്ല. തുടക്കം മുതൽ തന്നെ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്ത വ്യാപാരി സമൂഹത്തെ ചൂഷണം ചെയ്യുന്ന ഈ നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി
യൂണിറ്റ് പ്രസിഡൻ്റ് വി.കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡൻ്റ് ഫൈസൽ തവയിൽ ജനറൽ സെക്രട്ടറി സത്താർ അമ്പാരത്ത്, ട്രഷറർ നെൽജോ നീലങ്കാവിൽ ,ആരിഫ, ഉമ്മർ കെ.ടി ,ബാബു.വി ,വിജയൻ കണ്ണത്ത് എന്നിവർ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments