എരമംഗലം - കോതമുക്ക് റോഡിൽ
വാഹങ്ങൾക്ക് ഭീഷണിയായി കെഎസ്ഇബിയുടെ കുഴികൾ
ബസും ഓട്ടോയും കുഴിയിൽ വീണു
എരമംഗലം കോതമുക്ക് റോഡിൽ കെഎസ്ഇബി വൈദ്യുതി ലൈൻ കൊണ്ടുപോകുന്നതിനായി കുഴിച്ചിരുന്ന ഭാഗത്താണ് ബസ്സും ഓട്ടോയും താഴ്ന്നത്. ശക്തമായ മഴയെ തുടർന്ന് പലയിടത്തും റോഡുകൾ തകർന്ന നിലയിലാണ്. നിലവിൽ ജലജീവന്‍ മിഷൻ, കെഎസ്ഇബി ഭൂഗർഭ വൈദ്യുത ലൈൻ, ഫൈബർ ഒപ്റ്റിക്കൽ ലൈൻ തുടങ്ങി വിവിധ പ്രവർത്തികളുടെ ആവശ്യങ്ങൾക്കായി പ്രദേശത്തെ റോഡുകളുടെ ഇരു ഭാഗങ്ങളിലായി കുഴിയെടുത്തിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ പണി പൂർത്തിയാവാതെ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ഇത്തരം പ്രവർത്തികൾ.
ജൂൺ 30നകം കുണ്ടുകടവ് ഗുരുവായൂർ സംസ്ഥാനപാതയിലെ കുഴികൾ അടച്ചില്ലെങ്കിൽ പ്രൈവറ്റ് ബസ് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments