വെളിയങ്കോട് വാഹനാപകടം വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് താവളക്കുളം പഴയകടവിന് സമീപമാണ് നിയന്ത്രണം വിട്ട KL 47M 7132 സ്വിഫ്റ്റ് കാർ പൊന്നാനി തെയ്യങ്ങാട് സ്കൂളിലെ വിദ്യാർത്ഥികളുമായ വന്ന ഓട്ടോറിക്ഷയിലും ഹിലാൽ പബ്ലിക് സ്കൂളിൻ്റെ ബസിലും ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവർ പൊന്നാനി പള്ളിപ്പടി സ്വദേശി സവാദ്, ഓട്ടോയിലെ യാത്രികരും തെയ്യങ്ങാട് സ്കൂളിലെ വിദ്യാർത്ഥികളുമായ നിർജൽ (4) അഷ്‌വ (9),എന്നിവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സക്കായി അഷ്‌വയെ ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിയിലും, പ്രവേശിപ്പിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments