Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കനോലി കനാലിലെ വെള്ളക്കെട്ട് ഉയർന്നു തന്നെ വെളിയങ്കോട് ലോക്ക് കം ബ്രിഡ്‌ജ്‌ പദ്ധതി പ്രദേശത്തെ ബണ്ട് നാളെ പൊളിക്കും


കനോലി കനാലിലെ വെള്ളക്കെട്ട് ഉയർന്നു തന്നെ വെളിയങ്കോട് ലോക്ക് കം ബ്രിഡ്‌ജ്‌ പദ്ധതി പ്രദേശത്തെ ബണ്ട് നാളെ പൊളിക്കും 

കനോലി കനാലിന്റെ സുഖമമായ ഒഴുക്കിന് തടസ്സമായ ബണ്ട് ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെ പൊളിക്കും. കനോലി കനാലിലെ ഒഴുക്കിന് തടസ്സമായതോടെവെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി പഞ്ചായത്തുകൾ വെള്ളക്കെട്ടിൽ അഞ്ഞൂറോളം വീടുകൾ വെള്ളക്കെട്ടിൽ ദുരിതത്തിലാണ്. പഞ്ചായത്തിലെ ചെറുതും വലുതുമായ തോടുകളിലൂടെ വെള്ളം റോഡിലേക്കും പറമ്പുകളിലേക്കും എത്തുന്നതിനാൽ വീടുകളെല്ലാം വെള്ളക്കെട്ടിലായിരിക്കുകയാണ്. ഇതുമൂലം പെരുമ്പടപ്പ് പഞ്ചായത്തിലെ പുതിയിരുത്തി, അയിരൂർ, കോടത്തൂർ, കുണ്ടുചിറ എന്നിവിടങ്ങളിൽ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിൽ മുക്കിയിരിക്കുന്നത്. കുട്ടാടം പാടവും ആനറക്കുളവും കരകവിഞ്ഞൊഴുകിയതോടെ പാലപ്പെട്ടി - പാറ റോഡും വെള്ളത്തിൽ മുങ്ങി. വെളിയങ്കോട് - എടക്കഴിയൂർ എംഎൽഎ റോഡും ഗ്രാമീണ റോഡുകളും പലയിടത്തായി വെള്ളക്കെട്ടുണ്ട്. വെള്ളക്കെട്ട് വലിയരീതിയിൽ ഉയരുന്നതിന്റെ ആശങ്കയിൽ കഴിയുന്നതിനാൽ വെളിയങ്കോട് ലോക്ക് കം ബ്രിഡ്‌ജ്‌ പദ്ധതി പ്രദേശത്തെ ബണ്ട് പൊളിച്ചുനീക്കുന്നതിന് തീരുമാനമായി. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്‌തഫ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, പഞ്ചായത്ത് അംഗങ്ങളായ പി വേണു, റസ്ലത്ത്, സുമിജ എന്നിവരുടെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments