വായനാ ദിനാചരണവും വായനാ വാരവും
പനമ്പാട് എയുപി സ്‌കൂളിൽ വായനാ ദിനാചരണവും വായനാ വാരവും മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് കെ.വി. റഫീഖ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ തയ്യാറാക്കിയ കൈയെഴുത്ത് മാഗസിൻ പ്രകാശനവും സ്‌കൂൾ ലൈബ്രറിയിലേക്ക് വിദ്യാർഥികൾ നൽകുന്ന പുസ്‌തകങ്ങൾ സ്വീകരിക്കലും നടന്നു. വായനാ ദിനത്തിന്റെ ഭാഗമായുള്ള വിവിധ മത്സരങ്ങളും പ്രദർശനവും നടന്നു. സിആർസി കോഡിനേറ്റർ ടി.എ. ജോസ് മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ പ്രഥമാധ്യാപിക റോഷ്‌നി, അധ്യാപകരായ റുക്‌സാന, അനൂപ്, ദേവിക, സൻജോ, സനൂജ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments