കുട ചൂടി നികുതി അടക്കണം വെളിയംകോട് വില്ലേജ് ഓഫീസിൽ
2025 ലും ചോർന്നൊലിച് വെളിയംകോട് വില്ലേജ് ഓഫീസ്. ഓഫീസിനുള്ളിൽ വലിയ പാത്രം വെക്കണം ചോർന്നു പെയുന്ന മഴവെള്ളത്തെ തടയാൻ . ദിനംപ്രതി നിരവധി പൊതുജനങ്ങൾ കയറിയിറങ്ങുന ഒരു വില്ലേജ് ഓഫീസിന്റെ കാഴ്ചയാണിത്. മഴ പെയ്താൽ വർഷങ്ങളായി ഇതാണ് ഈ
K സ്മാർട്ട് ഓഫീസിന്റെ തൽസ്ഥിതി. വകുപ്പ് മന്ത്രിയും ഈ പ്രദേശവും തമ്മിലുള്ള ആത്മബന്ധം അദ്ദേഹം തന്നെ പങ്കു വെക്കുമ്പോഴും കോതമുക്കിൽ സ്ഥിതി ചെയ്യുന്ന ഈ വില്ലേജ് കൂടാരത്തിന്റെ അവസ്ഥ പരിതാപകരമാണ്. മഴക്കാലമായാൽ വലിയ പാത്രവും തുടക്കാനുള്ള പാഴ് വസ്തുക്കളുമായി ജീവനക്കാർ പൊതുജനങ്ങളെ സ്വീകരിക്കും. പല വില്ലേജ് ഓഫിസുകളും സ്മാർട്ട് ആയപ്പോഴും ചോർന്നൊലിക്കുന്ന വെളിയംകോട് വില്ലേജിന്റെ അവസ്ഥക്ക് മാറ്റമില്ല. വരാന്ത മഴ വെള്ളത്തിൽ മുങ്ങുമ്പോഴും മറ്റു ഫയലുകൾ സൂക്ഷിക്കുന്ന ഭാഗങ്ങൾ കൂടി ശോചനീയവസ്ഥയിലാണ്. വരും ദിനങ്ങളിൽ കാലവർഷം ശക്തമാകുമ്പോൾ കുട ചൂടി കരമടക്കാൻ പൊതുജനങ്ങൾ സജ്ജരാകണം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments