രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച
വന്നേരി പങ്ങം അപ്പുണ്ണി വധക്കേസിലെ പ്രതി 32 -വർഷത്തിനുശേഷം പിടിയിൽ
പെരുമ്പടപ്പ് വന്നേരിയിൽ ഏറെ രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച പങ്ങം മായക്കര അപ്പുണ്ണി വധക്കേസിലെ പ്രതി 32 -വർഷത്തിനുശേഷം പോലീസ് പിടിയിൽ. പാലക്കാട് ആലത്തൂർ ചൂലനൂർ സ്വദേശി കൃഷ്‌ണൻ (കൃഷ്‌ണകുമാർ -59) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. അപ്പുണ്ണി വധക്കേസിലെ ഒന്നാം പ്രതി വന്നേരി പങ്ങം ഗോപിയുടെ വീട്ടിൽ ജോലിക്കാരനായിരുന്ന കൃഷ്‌ണകുമാർ കേസിലെ ഒൻപതാം പ്രതിയാണ്. 1993 -ൽ കേരള രാഷ്‌ട്രീയത്തിൽതന്നെ ഏറെ കോളിളക്കം സൃഷ്‌ടിച്ച കൊലപാതകമായിരുന്നു വന്നേരി പങ്ങം സ്വദേശി അപ്പുണ്ണിയുടേത്. തൃശ്ശൂർ ഡിഐജിയുടെ നിർദേശപ്രകാരം ലോങ് പെൻഡിങ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മലപ്പുറം പോലീസ് മേധാവി വിശ്വനാഥൻ നൽകിയ പ്രത്യേക നിർദേശത്തിൽ തിരൂർ ഡിവൈഎസ്‌പി പ്രേമാനന്ദകൃഷ്‌ണന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ സ്‌കോഡ് ടീമിലെ പെരുമ്പടപ്പ് ഇൻസ്‌പെക്ടർ സി.വി. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, ജെറോം, വിഷ്‌ണു നാരായൺ, ജോഷില എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ആലത്തൂർ ചൂലനൂരിൽനിന്ന് അതിവിദഗ്‌ധമായി പിടികൂടിയത്. അപ്പുണ്ണി കൊലപാതകത്തിനുശേഷം ഒൻപതാം പ്രതിയായ കൃഷ്‌ണകുമാർ ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി സ്‌പെഷ്യൽ സ്‌കോഡ് ടീം ആയിരത്തോളം ഫോൺ നമ്പറുകൾ പരിശോധിക്കുകയും, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്‌തിരുന്നു. പൊന്നാനി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments