പത്തിരം സുരക്ഷ ഭിത്തിയും, കോൺക്രീറ്റ് റോഡും, റാമ്പും ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി ഉപയോഗിച്ചുകൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ പത്തിരം എസ് സി നഗറിൽ വീടുകൾക്ക് ഭീഷണിയായിരുന്ന പ്രദേശത്ത് മണ്ണൊലിപ്പ് തടയാൻ സുരക്ഷിത ഭിത്തി നിർമ്മിച്ചതിന്റെയും, വെള്ളം കെട്ടും ചെളിയും കാരണം യാത്ര ക്ലേശം അനുഭവിച്ചുകൊണ്ടിരുന്നവർക്ക് പൂർണ്ണമായും കോൺഗ്രീറ്റ് റോഡും, കർഷകർക്ക് കൃഷിയിടങ്ങളിലേക്ക് വണ്ടി ഇറക്കാൻ റാമ്പും നിർമ്മിച്ചതിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര, പൊതുപ്രവർത്തകരായ വേലായുധൻ ട്രാവൽസ്, എന്തു എരമംഗലം, റഫീഖ് പുഴക്കര തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. എസ് സി നഗറിലെ ഗുണഭോക്താക്കളും തൊഴിലാളികളും പരിപാടിക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments