Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി പി ഐ മണ്ഡലം സമ്മേളന പ്രചരണം വ്യത്യസ്ത പരിപാടി ശ്രദ്ധേയമായി


സി പി ഐ മണ്ഡലം സമ്മേളന പ്രചരണം വ്യത്യസ്ത പരിപാടി ശ്രദ്ധേയമായി
            
        സി പി ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി അയിരൂർ സൗത്ത് ബ്രാഞ്ച് വനിതകൾക്ക് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. വാഷിംഗ് പൗഡർ, ഹാൻഡ് വാഷ്, ബോഡി വാഷ് തുടങ്ങിയവയുടെ നിർമ്മാണ പരിശീലനമാണ് സംഘടിപ്പിച്ചത്. പെരുമ്പടപ്പ് അയിരൂർ സ്കൂളിന് സമീപം ഒളാട്ട് സക്കീർ റാഹില ദമ്പതികളുടെ വീട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. നല്ല ഭക്ഷണ പ്രസ്ഥാനത്തിലെ ഗീത ടീച്ചർ പരിശീലനത്തിന് നേതൃത്വം നൽകി. മഹിള സംഘം മണ്ഡലം സെക്രട്ടറി
പ്രബിത പൂലൂണ്ണി അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട്‌ ഷമീറ ഇളയോടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.   
മഹിള നേതാക്കളായ സുഹ്റ ഉസ്മാൻ, സ്മിത ജയരാജൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ വെച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ആദരിച്ചു. വ്യത്യസ്തമായ പരിശീലന പരിപാടി ഗ്രാമവാസികൾക്ക് ഉണർവും ഉപകാരവുമായെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മഹിള നേതാവ് സൗദാമിനി സ്വാഗവും റാഹില സക്കീർ നന്ദിയും പറഞ്ഞു. ഇത്തരം കർമ്മ പരിശീലന പദ്ധതികൾ ഡിവിഷന്റെ മറ്റു ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ശ്രമം നടത്തുമെന്ന് ഡിവിഷൻ മെമ്പർ കെ സുബൈർ അറിയിച്ചു...


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments