വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു
മാറഞ്ചേരി: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരാർത്ഥം വെൽഫെയർ പാർട്ടി മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ മാറഞ്ചേരി നടത്തിയ സാഹോദര്യ പദയാത്ര മാറഞ്ചേരി സെന്ററിൽ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി സി വി ഖലീൽ ഉദ്ഘാടനം ചെയ്തു, നാസർ മണമ്മൽ അധ്യക്ഷത വഹിച്ചു , എം എം ഖദീജ, എൻ കെ ഖാലിദ്, ഡോ:ഫവാസ് , പ്രസംഗിച്ചു , കെ പി ഉമ്മർ സ്വാഗതവും ടി പി നാസർ നന്ദിയും പറഞ്ഞു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ നൽകി കുണ്ടുകടവ് പുറങ്ങിൽ സമാപിച്ചു, പി കെ ജമാൽ , സി കെ മൊയ്തുണ്ണി കുട്ടി,ഫൈസൽ കാഞ്ഞിരമുക്ക് , നസിയ നാസർ, ഷെഫീഖ മൻസൂർ എന്നിവർ പങ്കെടുത്തു , സമാപന സമ്മേളം ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ബാസിത്ത് താനൂർ ഉദ്ഘാടനം ചെയ്തു, സി പി ലത്തീഫ് അധ്യക്ഷത വഹിച്ചു , അബ്ദുൽകദേർ മണമ്മൽ, സഹീർ മാരാ മുറ്റം, ദാവൂദ് പുറങ്ങ്അബ്ദുല്ലകുട്ടി വട്ടേക്കട്ടൽ പ്രസംഗിച്ചു , മുജീബ് മണമ്മൽ സ്വാഗതവും ജാഥ ക്യാപ്റ്റൻ മൻസൂർ മാറഞ്ചേരി നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments