നെൽകർഷകരുടെ നെല്ല് ഏറ്റെടുക്കാത്തത്തിൽ കോൺഗ്രസ് മാറഞ്ചേരി കൃഷിഭവൻ ഉപരോധിച്ചു.
മാറഞ്ചേരി പഞ്ചായത്തിലെ കോൾപടവുകളിൽ നിന്ന് കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കാതെ കർഷകരെ ദുരിതകയത്തിലേക്കു തള്ളിവിടുന്ന കൃഷി വകുപ്പിന്റെ അനാസ്ഥക്കെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാറഞ്ചേരി കൃഷിഭവൻ ഓഫീസ് ഉപരോധിച്ചു.സമരക്കാരുമായി അസിസ്റ്റന്റ് കൃഷി ഓഫീസർ റംലത്ത് സംസാരിച്ചതിന്റെ ഭാഗമായി തൊട്ടടുത്ത ദിവസം തന്നെ ഇത് കൊണ്ടുപോകുമെന്ന് അറിയിച്ചു.ഇനിയും വൈകുകയാണെങ്കിൽ പെരുമ്പടപ്പ് ADA ഓഫീസ് ഉപരോധിക്കുമെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് T. ശ്രീജിത്ത് അറിയിച്ചു.നസീർമാസ്റ്റർ, ജിനീഷ് മുക്കാല, മുസ്തഫ P. V, ഹംസ വടമുക്ക്, റഷീദ് പൂളക്കൽ, T. മാധവൻ, സംഗീത രാജൻ,ഹംസ വടമുക്ക്, ഉണ്ണികൃഷ്ണൻ, ഹരിക്കുട്ടൻ, അഷ്‌റഫ് പെരിഞ്ചേരി, ഷഫീക് N. K, മുഹമ്മദ് T. P എന്നിവർ സമരത്തിന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments