കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച വെളിയങ്കോട് സ്വദേശികൾ പിടിയിൽ
കോയമ്പത്തൂർനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച വെളിയങ്കോട് സ്വദേശികൾ പിടിയിൽ. പൊന്നാനി വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശികളായ റംഷാദ് (36), റാഫി (35) എന്നിവരാണ് വാളയാർ ടൗണിൽ വെച്ചു എക്സൈസിന്റെ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജയപ്രസാദും സംഘവും വാളയാർ ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർനിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ രണ്ടു ബാഗുകളിലായി കഞ്ചാവ് കടത്തുകയായിരുന്നു ഇരുവരും. ഇവരിൽ നിന്ന് 8.782 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. സംഘത്തിൽ എഇഐ ഗ്രേഡ് ശ്രീജി, പിഒ ഗ്രേഡ് ദിലീപ്, പ്രസാദ്, സിഇഒ അബ്ദുൽ ബഷീർ എന്നിവർ ഉണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments