വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ അങ്കണവാടിക്ക് സ്ഥലം നല്കി .
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ പഴഞ്ഞി നാലാം വാർഡിൽ 91-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം പണിയുന്നതിന് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും , രാഷ്ട്രീയ , സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ പി.പി. ബീരാൻക്കുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം മൂന്ന് സെൻ്റ് ഭൂമിയുടെ പ്രമാണം മകൻ പി.പി. ഹനീഫ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസുവിന് കൈമാറി . ചടങ്ങിൽ വാർഡ് മെമ്പർ റസ്ലത്ത് സെക്കീർ അധ്യക്ഷത വഹിച്ചു . വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , ജൂനിയർ സൂപ്രണ്ട് ജി.എസ് .ഷജിഷ , ഷാഫി മടയപറമ്പിൽ , കെ. ക്യഷ്ണകുമാർ , ടി.കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു . നേരത്തെ നല്കപ്പെട്ട ഭൂമി കരഭൂമിയല്ലാത്തതിനാലാണ് പുതിയ ഭൂമി നല്കപ്പെട്ടത് . സ്ഥലം വിട്ടു നല്കിയ കുടുംബത്തോട് ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡൻ്റ് നന്ദി അറിയിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments