പ്രകാശം നൽകാതെ " പ്രകാശിത കവലകൾ "
ജനപ്രതിനിധികളുടെ പ്രാദേശിക ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രകാശിത കവലകൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട എൽ ഇ ഡി ഹൈമാസ്റ്റ് തെരുവു ലൈറ്റുകൾ കണ്ണടച്ച് മാസങ്ങളായി. വെളിയംകോട് പഞ്ചായത്തിൽ തന്നെ നാക്കോല , കളത്തിൽപടി എന്നീ പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ട പ്രകാശിക കവലകൾ കണ്ണടച്ചു. വെളിയംകോട് പഞ്ചായത്തിൽ പ്രധാന റോഡുകളിൽ നൂറിലധികം തെരുവു വിളക്കുകളും പ്രകാശിക്കുന്നില്ല. പ്രകാശത്തെ അകറ്റി ഇരുട്ടിനെ മാടി വിളിക്കുന്ന തെരുവുകളായി മാറി വെളിയംകോട് പഞ്ചായത്തിലെ പല ഭാഗങ്ങളും. കുമ്മിപാലം മുതൽ നാക്കോല അടിയാറ്കുളം വരെ പ്രകാശിക്കുന്നത് അഞ്ച് ഇലക്ട്രിക് പോസ്റ്റുകളിലെ തെരുവ് വിളക്കുകളാണ് എന്നതാണ് യാഥാർത്ഥ്യം
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments