വെളിയങ്കോട് വീട്ടിൽ മോഷണം: രണ്ട് പവൻ പാദസരം കവർന്നു
വെളിയങ്കോട് കുമ്മില വളപ്പ് ആലീയാമിന്റെകത്ത് കുഞ്ഞു മുഹമ്മദിന്റെ വീട്ടിൽ മോഷണം. കിടപ്പുമുറിയുടെ തുറന്നു കിടന്ന ജനാലയിലൂടെ കയ്യിട്ട് രണ്ടു പവനോളം വരുന്ന പാദസരം മോഷ്ടിച്ചു. കഴിഞ്ഞദിവസം പുലർച്ചെ 3:30 ആണ് മോഷണം നടന്നത് . അൻസാറും ഭാര്യ സജിതയും അവരുടെ കുട്ടിയുമാണ് ഉണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിൽ ആയതുകൊണ്ട് പാദസരം മോഷ്ടിക്കുന്നത് പെട്ടെന്ന് അറിഞ്ഞില്ല . രണ്ടാമത്തെ പാദസരം മോഷ്ടിക്കുമ്പോൾ ആണ് അറിഞ്ഞത് അപ്പോഴേക്കും കള്ളൻ അതുമായി കടന്നു കളഞ്ഞിരുന്നു.പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments