കിലയുടെ ആഭിമുഖ്യത്തിൽ നഗരസഭ കൗൺസിലർമാർക്കായി ശില്പശാല സംഘടിപ്പിച്ചു.
" നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യറായ യുവജനങ്ങൾക്കും സംരഭകർക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച്, രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിൽ ദാതാക്കളുടേയും തൊഴിൽ തേടുന്നവരുടേയും സംഗമങ്ങൾ സംഘടിപ്പിച്ച് , തൊഴിൽ മേളകളാക്കി മാറ്റാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള "വൈജ്ഞാനിക കേരളം" പരിപാടിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.
ശില്പശാലയുടെ ഉത്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.
ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കോ-ഓർഡിനേറ്റർ ശ്രീധരൻ മാസ്റ്റർ, റിസോഴ്സ് പേഴ്സൺ ഗിരീഷ് മാസ്റ്റർ എന്നിവർ ക്ലാസ് എടുത്തു.
കൗൺസിലർമാർ, മറ്റു റിസോഴ്സ് പേഴ്സൺ മാർ, എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments