പെരുമ്പടപ്പ് സിപിഐ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു.
പെരുമ്പടപ്പ് പാറയിൽ നിന്ന് വാദ്യ മേളത്തിന്റെ അകമ്പടിയോടുകൂടി ആരംഭിച്ച റാലി പെരുമ്പടപ്പ് ബ്ലോക്കിൽ അവസാനിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ പി സന്ദീപ് ഉദ്ഘാടനം നിർവഹിച്ചു. എൽ സി സെക്രട്ടറി ഒ എം ജയപ്രകാശ് അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി ഇ രാജൻ, ജില്ലാ കമ്മിറ്റി
മെമ്പർമാരായ എ കെ ജബ്ബാർ, പി പി ഹനീഫ, എം കെ മുഹമ്മദ് സലീം , മണ്ഡലം കമ്മിറ്റി മെമ്പർമാരായ കെ കെ ബാബു, പി സി മൊയ്തീൻ, എ സിദ്ദിഖ്, നിസാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments