സിവിൽ സർവീസ് നാലാം ശ്രമത്തിൽ 310-ാം റാങ്കിൻ്റെ മികവിൽ മാറഞ്ചേരി പനമ്പാട് സ്വദേശി വി.ലക്ഷ്മി മേനോൻ
സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ 310ാം റാങ്ക് നേടി ലക്ഷ്മി മേനോൻ. കഴിഞ്ഞതവണത്തെ പരീക്ഷയിൽ 477 ാം റാങ്ക് ലക്ഷ്മി മേനോൻ നേടിയിരുന്നു. ഇന്ത്യൻ പോസ്റ്റൽ സർവ്വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി ഡൽഹിയിലെ പരിശീലനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കാൻ ഇരിക്കുകയാണ് വീണ്ടും റാങ്ക് തേടിയെത്തിയത്. മാറഞ്ചേരി പനമ്പാട് സ്വദേശിയാണ് റിട്ടയേർഡ് അദ്ധ്യാപിക ലത , വിജയൻ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്, വിജയമാത ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പത്താം ക്ലാസ്സ് വരെയും പ്ലസ്ടു ഐ എച്ച് ആർ ഡി , പാലക്കാട് എൻ എസ് എസ് കോളേജിൽ നിന്ന് എഞ്ചീനീയറിംഗം ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്, ആയൂർവേദ ഡോക്ടറാണ് മൂത്ത സഹോദരി. ചൈന്നെയിൽ ടാറ്റ കൺസൾട്ടൻസിയിൽ എഞ്ചീനിയറായി ജോലി ചെയ്തു വരികയായിരുന്നു ലക്ഷ്മി ജോലി രാജിവെച്ചാണ് സിവിൽ സർവീസ് പരീക്ഷ പരിശീലനം തുടങ്ങിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments