ഡോ: സൈദുഹാജി തൊഴിയൂരിന്റെ പ്രഥമ പുസ്തകം "കാളവണ്ടിക്കാലം" കവർ പ്രകാശിതമായി
പെരുമ്പടപ്പ്: ഡിസംബർ അവസാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന 'കാളവണ്ടിക്കാലം' എന്ന പുസ്തകത്തിന്റെ കവർ പ്രകാശന കർമ്മം വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ നിർവഹിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിൽ നമ്മുടെ നാടുകളിൽ നിലനിന്നിരുന്ന സമ്പ്രദായങ്ങളും സംഭവങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
അറുപത് അധ്യായങ്ങളിലായി ലളിത സുന്ദരമായ ഭാഷയിൽ ഇതിന്റെ രചന നിർവഹിച്ചത് ഡോ. കെവി സൈദ് മുഹമ്മദ് ഹാജിയാണ്. അൽഫനാർ ബുക്സ് തൊഴിയൂരാണ് പ്രസാധകർ. ഗുരുവായൂർ നഗരസഭാ കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ, റംഷാദ് സൈബർ മീഡിയ, ഡോ. കെ. വി സൈദ് മുഹമ്മദ് ഹാജി, ഹകീം വെളിയത്ത്, ജലീൽ വഹബി അണ്ടത്തോട്, അശ്റഫ് തൊഴിയൂർ, അബൂത്വാഹിർ അണ്ടത്തോട്, മുസ്തഫ തൊഴിയൂർ, സാബിർ പെരുമ്പടപ്പ് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments